പ്രിയങ്ക-നിക് വിവാഹ ചടങ്ങുകള്‍   തുടങ്ങി 

ബോളിവുഡ്‌ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹത്തിനായി ജോധ്പൂര്‍ ഉമൈദ് ഭവന്‍ കൊട്ടാരം ഒരുങ്ങി. നാല് ദിവസത്തെ ആഡംബര വിവാഹ ചടങ്ങാണ് നടക്കുക. നവംബര്‍ 29ന് മെഹന്തി, സംഗീത് ചടങ്ങുകളോടെ തുടങ്ങുന്ന വിവാഹാഘോഷം നാലു ദിവസം നീണ്ടു നില്‍ക്കും. ഡിസംര്‍ 2നാണ് വിവാഹം. ഹിന്ദുക്രിസ്ത്യന്‍ പാരമ്പര്യ ആചാര പ്രകാരം രണ്ടു രീതിയില്‍ വിവാഹം നടക്കും. ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ ആദ്യ വിരുന്ന് നടത്തും. പിന്നീട് സിനിമാ സുഹൃത്തുക്കള്‍ക്കായി മറ്റൊരു വിരുന്നും. മെഹന്തിക്കു ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പ്രത്യേക കൊക്‌ടെയ്ല്‍ പാര്‍ട്ടിയും നികും
പ്രിയങ്കയും ഒരുക്കിയിട്ടുണ്ട്. നാലു കോടി രൂപയാണ് ഉമൈദ് പാലസിലെ ചടങ്ങുകള്‍ക്കു മാത്രമായി ചിലവാക്കുന്നത്. നികിന്റെ കുടുംബവും സുഹൃത്തുക്കളും മുംബൈയിലെത്തി കഴിഞ്ഞു. പ്രത്യേക ചാര്‍ട്ടട് ഫ്‌ളൈറ്റിലാകും വിവാഹ സംഘം ജോധ്പൂരിലെത്തുക. പിന്നീട് ചോപ്പറില്‍ പാലസിലേയ്ക്കുമെത്തും. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയില്‍ വെച്ചു തന്നെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങും.

Latest News