Sorry, you need to enable JavaScript to visit this website.

ഇഷ്ടം പോലെ തുറന്നു കാട്ടും - ജോസഫ് നായിക മാധുരി

തന്റെ ഹോട്ട് ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചു ജോസഫ് എന്ന പുതിയ ചിത്രത്തിലെ നായിക മാധുരി. തന്റെ ഫോട്ടോസിനെ കുറിച്ച് സംസാരിച്ച വ്യക്തിക്ക് പരസ്യമായി മറുപടി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വിമര്‍ശിച്ച ആരാധകന് ചുട്ടമറുപടിയാണ് നടി മാധുരി കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മാധുരി ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മിക്കവയും ഗ്ലാമറസ് ചിത്രങ്ങളായിരിക്കും. ഇത്തരം ഫോട്ടോസിനെതിരെയാണ് ഒരാള്‍ വിമര്‍ശനമുന്നയിച്ചത്.
തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുളള മറുപടി ഇതാണെന്നും പറഞ്ഞാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വെച്ചു കൊള്ളു.
എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നുവെന്നും മാധുരി പറയുന്നു. ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും നടി പറയുന്നു.
ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. നിരൂപക പ്രശംസ നേടിയിരിക്കുന്ന ജോസഫ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.സിനിമയില്‍ മാളവിക മേനോന്‍, മാധുരി, എന്നിവരാണ് നായികമാര്‍. 

Latest News