തിരുവനന്തപുരം- ജലവിഭവ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
മാത്യു ടി. തോമസ് രാജിവെച്ച ഒഴിവിലാണ് ജനതദള്‍ എസിന്റെ പുതിയ മന്ത്രിയായി ചിറ്റൂര്‍ എം.എല്‍.എ ആയ കെ. കൃഷ്ണന്‍കുട്ടി ചുമതലയേറ്റത്. ചിറ്റൂരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു