യു.എ.ഇ ദേശീയദിനം: ദുബായില്‍ 624 തടവുകാര്‍ക്ക് മോചനം

ദുബായ്- യു.എ.ഇ ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി ദുബായ് ജയിലുകളിലെ 624 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ഉത്തരവായി.
785 തടവകാരെ വിട്ടയക്കുന്നതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് ദുബായ് ഭരണാധികാരിയുടെ പ്രഖ്യാപനം. ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ 47 ാം ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലടക്കം രണ്ടുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Latest News