വിവാഹവാര്‍ഷികം ദിലീപ് തായ്‌ലന്റില്‍ ആഘോഷിച്ചു 

മകള്‍ പിറന്നതിനുപിന്നാലെ ദിലീപിന് മറ്റൊരു ആഘോഷം കൂടി, ദിലീപ്കാവ്യ രണ്ടാം വിവാഹവാര്‍ഷിക ആഘോഷം തായ്‌ലന്റില്‍ സിനിമയുടെ സെറ്റില്‍ നടന്നു.ഇത്തവണ കാവ്യയ്ക്കും ദിലീപിനുംഒന്നിച്ച് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ കഴിയില്ല. പുതിയ ചിത്രമായ ഡിങ്കന്റെ ചിത്രീകരണ തിരക്കിലാണ് ദിലീപ്.
എങ്കിലും സഹപ്രവര്‍ത്തകര്‍ ദിലീപിന് സര്‍പ്രൈസ് ഒരുക്കാന്‍ മറന്നില്ല. ലൊക്കേഷനില്‍ ദിലീപിന് വിവാഹവാര്‍ഷിക ദിനം ആഘോഷിച്ചു. റാഫി, സംവിധായകന്‍ രാമചന്ദ്രബാബു, വ്യാസന്‍ കെ.പി തുടങ്ങിയവര്‍ ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു.
മൂന്നുകേക്കുകളാണ് വിവാഹവാര്‍ഷികത്തിനായി ദിലീപിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നല്‍കിയത്.
ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്, തായ്‌ലന്റ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങള്‍. 

Latest News