കൊല്ലം- ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പോലീസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. കൊട്ടാരക്കര ജയലിൽനിന്നാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂരിൽ പ്രൊഡക്ഷൻ വാറണ്ട് നിലനിൽക്കുന്ന സഹചര്യത്തിലാണ് പോലീസ് നടപടി. എസ്.പി ഓഫീസ് മാർച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ് സുരേന്ദ്രനെതിരെ കണ്ണൂരിലെ കേസ്. അതേസമയം, പങ്കെടുക്കാത്ത പരിപാടികളിൽ പോലും തന്നെ പ്രതിയാക്കി വിരോധം തീർക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂർ വീരബലിദാനികളുടെ നാടാണെന്നും കണ്ണൂരിൽ പോകുന്നതിൽ ഭയമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.






