Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.ഐ.എയെ വിശ്വസിക്കാനാകില്ല  - തുർക്കി അൽഫൈസൽ രാജകുമാരൻ

തുർക്കി അൽഫൈസൽ രാജകുമാരൻ

റിയാദ് - ജമാൽ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ നിഗമനങ്ങൾ വിശ്വസിക്കാനാകില്ലെന്ന്  സൗദി ജനറൽ ഇന്റലിജൻസ് മുൻ മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. സി.ഐ.എയുടെ കണ്ടെത്തലുകൾ വിശ്വസിക്കാനാകില്ല എന്നതിന് നിരവധി തെളിവുകളുണ്ട്. 2003 ൽ അമേരിക്കയുടെ ഇറാഖ് യുദ്ധത്തിലേക്ക് നയിച്ചത് സി.ഐ.എയുടെ തെറ്റായ റിപ്പോർട്ടായിരുന്നു. ആയിരക്കണക്കിനാളുകളുടെ മരണത്തിന് യുദ്ധം ഇടയാക്കി. 
സൗദിയിൽ രാജകുടുംബം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഒപ്പം ശക്തമായി നിലയുറപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അർജന്റീനയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ കിരീടാവകാശി പങ്കെടുക്കും. ഒരു രാജ്യമെന്നോണം സൗദി അറേബ്യയുമായും സൽമാൻ രാജാവുമായും കിരീടാവകാശിയുമായും സഹകരിക്കണമെന്ന് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ ലോക നേതാക്കളും മനസ്സിലാക്കുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ആഗോള തലത്തിൽ തങ്ങളുടെ പങ്ക് വഹിക്കുന്നത് സൗദി അറേബ്യ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സൗദി അറേബ്യയുടെ പ്രാധാന്യം അംഗീകരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ കരുത്ത് ട്രംപ് വ്യക്തമാക്കുന്നു. എണ്ണ മേഖലയിൽ മാത്രമല്ല, നിരവധി മേഖലകളിൽ സുപ്രധാനവും പ്രയോജനപ്രദവുമായ പങ്ക് സൗദി അറേബ്യക്കുള്ളതായി അതേ പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കുന്നതായും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 

 

Latest News