ആളിക്കത്തുന്ന കാറില്‍ അകപ്പെട്ട യുവാവിനെ ഷാര്‍ജ പോലീസ് സാഹസികമായി രക്ഷിച്ചു- Video 

ഷാര്‍ജ- മരുഭൂമിയില്‍ വളരെ വേഗതയില്‍ പോകുന്നതിനിടെ മറിഞ്ഞ് തീപ്പിടിച്ച കാറില്‍ അകപ്പെട്ട അറബ് യുവാവിനെ ഷാര്‍ജ പോലീസ് സാഹസികരമായി രക്ഷിച്ചു. അല്‍ ഫയാഹ് മരുഭൂമിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തു വിട്ടു. തീപിടിച്ച കാര്‍ അകപ്പെട്ട 33കാരനായ യുവാവിനെയാണ് റാപിഡ് റെസ്‌ക്യൂ ടീം രക്ഷിച്ചത്. ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലാണ്. മരുഭൂമിയില്‍ അശ്രദ്ധമായ കാറോടിക്കരുതെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. 

Latest News