ജാര്‍ഖണ്ഡ് എം.എല്‍.എ പീഡിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പി വനിതാ നേതാവിന്റെ ആത്മഹത്യാ ശ്രമം-Video 

റാഞ്ചി- ജാര്‍ഖണ്ഡിലെ ബി.ജെ.പി എം.എല്‍.എ ദുല്ലൂ മഹാതോ ലൈംഗികമായി തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാരോപിച്ച് പ്രമുഖ വനിതാ നേതാവ് രംഗത്തെത്തി. പോലീസില്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടിയും പോലീസും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഇവര്‍ തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എം.എല്‍.എ തന്നെ ഓഫീസിലിട്ട് മോശമായി സ്പര്‍ശിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്ന് ഈ വനിതാ നേതാവ് കരഞ്ഞ് പരാതിപ്പെടുന്ന വിഡിയോ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സെല്‍ കോഓര്‍ഡിനേറ്റര്‍ മയൂര്‍ ശേഖര്‍ ഝാ ട്വിറ്ററില്‍ പങ്കുവച്ചു. 

മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള എം.എല്‍.എക്കെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും പാര്‍ട്ടി വനിതാ വിഭാഗം നേതാവ് ഗുരുതരപമായ ലൈംഗിക പീഡന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ശേഖര്‍ ഝാ ചൂണ്ടിക്കാട്ടുന്നു.

ഇതെന്റെ ആദ്യ മുന്നറിയിപ്പാണ്. എനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിനു മുന്നിലായിരിക്കുമെന്നും വനിതാ നേതാവ് കരഞ്ഞ് പറയുന്നതാണ് വിഡിയോയിലുള്ളത്. തനിക്കും ഭര്‍ത്താവിനുമെതിരെ നിരന്തരം വധഭീഷണി വന്നു കൊണ്ടിരിക്കുന്നതായും ഈ വനിതാ നേതവ് പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ആരോപണങ്ങള്‍ എം.എല്‍.എ നിഷേധിച്ചു. തനിക്കെതിരെ ഗുഢാലോചന നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 

Latest News