അബുദാബി - അബുദാബിയിലെ ഷോപ്പിംഗ് മാളിൽ സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈറിന്റെ സന്ദർശനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യു.എ.ഇ സന്ദർശനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ആദിൽ അൽജുബൈർ യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാനൊപ്പം അബുദാബിയിലെ യാസ് മാളിൽ സന്ദർശനം നടത്തിയത്. മാളിലെ റെസ്റ്റോറന്റിൽനിന്ന് ഇരുവരും ലഘുഭക്ഷണം കഴിച്ചു.






