ദുബായില്‍ വനിതാ പോലീസുകാര്‍ വിമാനം വലിച്ചു ഗിന്നസ് റെക്കോര്‍ഡിട്ടു- Video

ദുബായ്- ദുബായില്‍ കത്തിപ്പടര്‍ന്ന ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ ശക്തി പ്രകടനം പുതിയ ഗിന്നസ് റെക്കോര്‍ഡായി. ദുബായ് പോലീസിലെ 77 വനിതാ ഓഫീസര്‍മാര്‍ ചേര്‍ന്ന് ബോയിങ് 777-300R വിമാനം നൂറ്റു മീറ്ററിലേറെ ദൂരം കയര്‍ കെട്ടിവലിച്ചാണ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. 240 ടണ്‍ ഭാരമുളള പടുകൂറ്റന്‍ വിമാനമാണ് വനിതാ പോലീസ് വലിച്ചു നീക്കിയത്. ഒരു മാസം നീണ്ട ഫിറ്റ്‌നസ് ചലഞ്ച് ശനിയാഴ്ച അവസാനിക്കുകയാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു വിമാനം വലിക്കല്‍ യജ്ഞം. സാക്ഷിയാകാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരും എത്തിയിരുന്നു. വിമാനം ടാര്‍മാക്കിലൂടെ വലിച്ചു നീക്കുന്ന വിഡിയോ ദുബായ് പോലീസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ച്ചു.

Latest News