പ്രിയങ്ക ചോപ്രയുടെ കല്യാണ കത്തിനൊപ്പം  പാരീസില്‍ നിന്നുള്ള ലഡ്ഡുവും 

രണ്‍വീര്‍ദീപിക വിവാഹ ഉത്സവം കൊടിയിറങ്ങുമ്പോള്‍ അടുത്ത വിവാഹത്തിന്റെ കൊടികയറ്റത്തിന് സമയമായെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും അടുത്ത് തന്നെ വിവാഹിതരാകുന്നു എന്ന വാര്‍ത്തയിലേക്കാണ് ഇപ്പോള്‍
ആരാധകര്‍ ഉറ്റു നോക്കുന്നത്.ഡിസംബര്‍ 29ന് ജോദ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരിക്കും ഇരുവരും വിവാഹിതരാകുക. മാത്രമല്ല വിവാഹത്തിന്റെ ക്ഷണത്തിനൊപ്പം സന്തോഷം പങ്കു വയ്ക്കാന്‍ പാരീസില്‍ നിന്നും ലഡ്ഡുവും വരുന്നതായാണ് വാര്‍ത്തകളില്‍.  വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന തലപുകഞ്ഞുള്ള ആലോചനകള്‍ക്കൊടുവിലാണ് ഈ ആശയം ലഭിച്ചതത്രേ. ഫര്‍ഹാന്‍ അക്തറും കോസ്റ്റ്യൂം ഡിസൈനര്‍ ഏക ലക്ഷണിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയത ലഡ്ഡുവിന്റെ ചിത്രങ്ങളില്‍ നിന്നാണ് വാര്‍ത്ത പുറത്ത് വന്നത്.
വിവാഹത്തിന്റെ വ്യതസ്തത ലഡ്ഡുവില്‍ മാത്രം ഒതുങ്ങുന്നതല്ല. വിവാഹ ഭക്ഷണത്തിലും മറ്റെല്ലാ ഒരുക്കങ്ങളിലും ഈ വ്യത്യസ്തത കൊണ്ടു വരുമെന്നാണ് സൂചന. വിവാഹത്തിന്റെ സംഗീത ചടങ്ങില്‍ 45 മിനിറ്റ് നീളമുള്ള നൃത്തമാണ് വധൂവര•ാര്‍ നടത്തുന്നത്.
വിവാഹത്തിന്റെ തിരക്കുകളിലേക്ക് കയറും മുന്‍പ് ചെറിയ ഷോപ്പിങ്ങിന്റെ പിന്നാലെയാണ് പ്രിയങ്കയും അമ്മയുമെന്ന് വാര്‍ത്തകളില്‍ പറയുന്നു. ഫര്‍ഹാന്‍ അക്തറുമൊത്തുള്ള ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര. 

Latest News