അബുദാബി- വില്‍പനക്കു വെക്കുന്ന സാധനങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) രേഖപ്പെടുത്താത്തത് നിയമലംഘനമാണെന്നു ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഇത്തരം വ്യാപാരികള്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. സാധനങ്ങളുടെ പരസ്യങ്ങളിലും നികുതി ഇനത്തില്‍ ഈടാക്കുന്ന തുക ഉള്‍പ്പെടുത്തണമെന്നാണു നിയമം.
സാധനങ്ങളില്‍ നികുതി രേഖപ്പെടുത്താത്തതിനാല്‍ കൂടുതല്‍ തുക തല്‍കേണ്ടിവരുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ചില കച്ചവടക്കാര്‍ സാധനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം വാറ്റ് രേഖപ്പെടുത്താത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
കള്ളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും വില്‍ക്കുന്ന ചില സ്ഥാപനങ്ങളും നികുതി കൂടാതെയാണ് വിലയിട്ടത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ ഡോ.ഹാഷിം അല്‍ നുഐമി പറഞ്ഞു.