മനാമ- ബഹ്‌റൈനില്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കുമെന്നും ഇടക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും മൂടിയ കാലാവസ്ഥയാകും. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന കാറ്റ് 10 മുതല്‍ 15 കി.മീ വരെ വേഗത്തിലായിരിക്കുമെന്നും അവര്‍ അറിയിച്ചു. കാറ്റിന്റെ ശക്തി വര്‍ധിക്കാനുമിടയുണ്ട്.