കൂറ്റന്‍ തിരമാലകള്‍ ബാല്‍ക്കണികള്‍ തകര്‍ത്തു-video

സ്‌പെയിന്‍ കാനറി ദ്വീപുകളിലെ ടെനൈറൈഫില്‍ കൂറ്റന്‍ തിരമാലകള്‍ കനത്ത നാശം വിതച്ചു. ബഹുനില കെട്ടിടങ്ങളിലേക്ക് ഉയര്‍ന്നുപൊങ്ങിയ തിരമാലകള്‍ നിരവധി ബാല്‍ക്കണികള്‍ തകര്‍ത്തു.
തിരമാലകള്‍ 20 അടിയോളം ഉയര്‍ന്നു. ഫ് ളാറ്റുകള്‍ക്കു ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും കേടുപറ്റി. നിരവധി പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്‌പെയിന്‍ അധികൃതര്‍ അറിയിച്ചു. വീശിയടിച്ച തിരമാലകള്‍ക്ക് ശേഷം കടല്‍ കരകവിഞ്ഞത് ദ്വീപുകളില്‍ പ്രളയത്തിനും കാരണമായി.

 

Latest News