ഹായില്‍- സാമൂഹിക മാധ്യമത്തിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെയും യുവാവിനെയും ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലെ തത്സമയ സംപ്രേഷണ ചാനല്‍ വഴി കൗമാരക്കാര്‍ക്കിടയില്‍ അനാശാസ്യം പ്രചരിപ്പിക്കുകയും അവിഹിത ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ യുവാവ് സൈനിക മേഖലയിലാണ് ജോലി ചെയ്യുന്നത്.