Sorry, you need to enable JavaScript to visit this website.

ഫാന്‍സ് ആവശ്യപ്പെട്ട ചിത്രവുമായി ശോഭന 

മലയാള സിനിമ കണ്ട മികച്ച താരജോഡികളിലൊന്നാണ് മോഹന്‍ലാലും ശോഭനയും. മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ, മിന്നാരം, പവിത്രം, തേ•ാവിന്‍ കൊമ്പത്ത്, ടി.പി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, നാടോടിക്കാറ്റ് തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഇരുവരും വിവാഹിതരാകുമെന്നു അക്കാലത്ത് ഗോസിപ്പുകളും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ സുചിത്രയെ വിവാഹം കഴിഞ്ഞപ്പോള്‍ അവിവാഹിതയായി തുടരാനാണ് ശോഭന തീരുമാനിച്ചത്. 
കഴിഞ്ഞദിവസം എണ്‍പതുകളിലെ താരങ്ങളുടെ ഒത്തു ചേരലായ ക്ലാസ് ഓഫ് 80' നടന്നിരുന്നു. ഈ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വേഷിച്ചവയില്‍ ഒന്ന് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു. അതിപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശോഭന. 'നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു,' എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രം ഏറെ ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടാറുണ്ട്.

Latest News