മദീന - വിദ്യാർഥിയുടെ ആക്രമണത്തിൽ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലിന് പരിക്ക്. ഹിശാം ബിൻ അൽആസ് സെക്കണ്ടറി സ്‌കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം. വൈകിയെത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയതിൽ പ്രകോപതിനായ വിദ്യാർഥി പ്രിൻസിപ്പലിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രിൻസിപ്പലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. ചുമലിൽ ആഴ്ന്നിറങ്ങിയ കത്തി പുറത്തെടുത്തു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






