വീണ്ടും അതിശയ നിര്‍മാണം, ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മാളുമായി ദുബായ്

ദുബായ്- ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മാള്‍ ദുബായില്‍ നിര്‍മിക്കും. വിവാ സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതിശയ നിര്‍മാണങ്ങളുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ദുബായുടെ പ്രൌഢിക്ക് ഇണങ്ങുന്ന വിധമായിരിക്കും നിര്‍മാണമെന്ന് കമ്പനി അറിയിച്ചു.
ആഗോള നിലവാരം പുലര്‍ത്തുന്ന വാണിജ്യ സമുച്ചയമായിരിക്കുമിത്. സ്വദേശികളുടേയും സന്ദര്‍ശകരുടേയും അഭിലാഷത്തിനും താല്‍പര്യത്തിനുമിണങ്ങുന്ന നിര്‍മിതിയായിരിക്കുമിത്.
സ്‌പോര്‍ട്‌സ് കേന്ദ്രത്തെക്കുറിച്ച സങ്കല്‍പങ്ങള്‍ മാറ്റിമറിക്കുന്നതായിരിക്കും ഈ മാളെന്നും വിവ പറഞ്ഞു.  2020 ല്‍ മാള്‍ തുറക്കും. ആഗോള കായിക മാമാങ്കത്തോടെയായിരിക്കുമിത്.
12  ഫുട്‌ബോള്‍ കോര്‍ട്ടുകള്‍ക്ക് തുല്യമായ വലിപ്പമായിരിക്കും മാളിനെന്ന് അവര്‍ പറഞ്ഞു. 
 

Latest News