മസ്‌കത്ത്- നാല്‍പ്പത്തെട്ടാം ദേശീയ ദിനത്തില്‍ ഒമാന്‍ വര്‍ണാഭമായ ആഘോഷങ്ങളില്‍ മുങ്ങി. സ്വദേശികളും വിദേശികളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ പ്രത്യേക പരിപാടികള്‍. പരമ്പരാഗത കലാപ്രകടനങ്ങളും രാജ്യത്തിന്റെ പുരോഗതിയും ചരിത്രവും വിവരിക്കുന്ന പരിപാടികളും നടന്നു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവൃത്തിദിനമായതിനാല്‍ ആഘോഷങ്ങളെല്ലാം ജോലി തിരക്കുകള്‍ക്കിടയിലായിരുന്നു. വൈകിട്ടോടെ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രാത്രി ഏറെ വൈകിയും വാഹനങ്ങളുമായി സ്വദേശികള്‍ സുല്‍ത്താന് ആശംസകള്‍ നേര്‍ന്നും ജനങ്ങള്‍ക്ക് ദേശീയദിന സന്തോഷങ്ങളര്‍പ്പിച്ചും നിരത്തുകളില്‍ ഇറങ്ങി
വാഹനങ്ങളില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ചിത്രങ്ങളും ദേശീയ പതാകയും നിറഞ്ഞു. വാഹനങ്ങളുടെ അഭ്യാസ പ്രകടനം ഉള്‍പ്പടെ പൊലീസ് നിയന്ത്രിച്ചു.






