കുവൈത്ത് സിറ്റി - കുവൈത്തില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മാനവശേഷി അതോറിറ്റി പുതിയ വ്യവസ്ഥകള്‍ ബാധകമാക്കി. ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ പലര്‍ക്കും മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സ്വകാര്യ മേഖലയില്‍ സൂപ്പര്‍വൈസിംഗ് തൊഴിലുകള്‍ നിര്‍വഹിക്കുന്ന, വര്‍ക്ക് പെര്‍മിറ്റുള്ള ആയിരക്കണക്കിന് വിദേശികളുടെ തസ്തികകള്‍ മാനവശേഷി അതോറിറ്റി റദ്ദാക്കിയിട്ടുണ്ട്. ഉയര്‍ന്ന ബിരുദങ്ങളും യോഗ്യതകളും ഇവര്‍ നേടിയിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും കുവൈത്ത് വിദേശ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നടപടി.
ഉന്നത ബിരുദധാരികളായ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് മാനവശേഷി അതോറിറ്റി പുതിയ വ്യവസ്ഥള്‍ ബാധകമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും കുവൈത്തിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന വ്യവസ്ഥയാണ് ബാധകമാക്കിയിരിക്കുന്നത്. ഓരോ തവണ വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുമ്പോഴും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ പുതുതായി അറ്റസ്റ്റ് ചെയ്തിരിക്കണം.






