രണ്ടു മാസത്തിനിടെ ഇംറാന്‍ ഖാന്‍ രണ്ടാം തവണ യു.എ.ഇയില്‍

ദുബായ്- രണ്ടു മാസത്തിനിടെ രണ്ടാം തവണ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ യു.എ.ഇയിലെത്തി. ഒറ്റ ദിവസം മാത്രമാണ് അദ്ദേഹം ഇവിടെയുണ്ടാകുക. അബുദാബിയില്‍ യു.എ.ഇ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്.വിദേശ മന്ത്രി മഹ്മൂദ് ഖുറൈശി, ധനമന്ത്രി അസദ് ഉമര്‍, പെട്രോളിയം മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ തുടങ്ങി വലിയൊരു സംഘവുമായാണ് അദ്ദേഹം എത്തിയത്. സെപ്റ്റംബര്‍ 19 നും അദ്ദേഹം യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
 

Latest News