കുവൈത്തികളുടെ ആയുര്‍ദൈര്‍ഘ്യം 80.6, ജി.സി.സിയില്‍ ഒന്നാമത്

കുവൈത്ത് സിറ്റി-കുവൈത്തികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 80.6 വയസ്സ്്.  അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനമാണിത്.  ഖത്തറിനാണു രണ്ടാംസ്ഥാനം 79.5 വയസ്സ്. ജി.സി.സിയിലെ മറ്റു രാജ്യങ്ങളിലെ ആയുര്‍ദൈര്‍ഘ്യം ഇപ്രകാരമാണ്. ബഹ്‌റൈന്‍ (78.8), ഒമാന്‍ (75.4), സൗദി അറേബ്യ (75.2), യുഎഇ (71.6). അറബ് രാജ്യങ്ങളില്‍ സിറിയയിലാണ് ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറവ്. അവിടെ ശരാശരി ആയുസ്സ് 65.4 വയസ്സ് ആണ്. സ്വകാര്യ ആരോഗ്യ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.
 

Latest News