Sorry, you need to enable JavaScript to visit this website.

ചിക്കന്‍ വീണ്ടും ചൂടാക്കല്ലേ,  പണി കിട്ടും 

ചിക്കന്‍ എല്ലാവരുടെയും ഒരു ഇഷ്ട വിഭവമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. എങ്ങനെയൊക്കെ വ്യത്യസ്തമായി ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം എന്ന കാര്യമാണ് ഓരോരുത്തരും തിരഞ്ഞു കണ്ടുപിടിക്കാറുള്ളത്. പ്രോട്ടീന്‍ സമ്പുഷ്ടമായ കോഴിയിറച്ചി ആരോഗ്യ സംരക്ഷണത്തിനും നല്ലതാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചിക്കന്‍ കറിയുണ്ടാക്കുന്നവരാണ് പ്രവാസി മലയാളികള്‍. ചിക്കന്‍ കറി ഒരിക്കല്‍ കഴിച്ച് ഫ്രിഡ്ജില്‍ വച്ച് ഇടക്കിടക്ക് ചൂടാക്കി കഴിക്കുന്ന ശീലം മിക്ക ബാച്ച്‌ലര്‍ ഫ്‌ളാറ്റുകളിലും കാണാറുണ്ട്. എന്നാല്‍ എത്രയും വേഗം ഈ ശീലം അവസാനിപ്പിക്കുന്നതാണ് നല്ലത്. ചിക്കന്‍ ഒരിക്കല്‍ തണുത്ത് ചൂടാക്കുന്നതിലൂടെ ഇറച്ചിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ വിഘടിച്ച് ശരീരത്തിന് ദോഷകരമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. ഇത് ഗുരുതരമായ ദഹനപ്രശ്‌നത്തിലേക്ക് നമ്മെ നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

Latest News