രഹ്‌നയും രാഹുലും ഉറ്റ സുഹൃത്തുക്കള്‍,  ചിത്രങ്ങള്‍ പുറത്ത് 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മല ചവിട്ടാനെത്തിയ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ വിമര്‍ശിച്ച രാഹുല്‍ ഈശ്വര്‍ രഹ്‌ന ഫാത്തിമ പങ്കെടുത്ത വിവാദമായ 'മണ്‍സൂണ്‍ നൈറ്റ്2'വില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്ത്. രണ്ട് വര്‍ഷം മുന്‍പ് എറണാകുളത്തെ ഒരു ദ്വീപില്‍ വച്ച് നടന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. എന്നാല്‍ ഈ ഷോ പിന്നീട് വിവാദമാവുകയായിരുന്നു. രഹ്‌ന ഫാത്തിമയുടെ ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ ഫാഷന്‍ ഷോയില്‍ സംസാരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ നൈറ്റ് പാര്‍ട്ടിയുടെ സത്യാവസ്ഥ ബോധിപ്പിയ്ക്കാനായി തങ്ങള്‍ പത്രസമ്മേളനം വിളിച്ചപ്പോള്‍ രാഹുല്‍ ഈശ്വര്‍ വിളിച്ചിരുന്നെന്നും താനാണ് ഉദ്ഘാടനം ചെയ്തതെന്ന് പറയരുതെന്ന് സുഹൃത്തിന്റെ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നും രഹ്‌ന വെളിപ്പെടുത്തി. 

Latest News