ദുബായ്- ദുബായിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മാര്‍ത്തോമ ചര്‍ച്ച് അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമായി.
യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാനും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. റവ. ഡോ. ജോസഫ് മാര്‍തോമ മെത്രാപോലീത്ത, മാര്‍ അപ്രേം മൂക്കന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ സുവര്‍ണ സമ്മേളനത്തില്‍ സന്നിഹിതരായി.
ലോകത്തെ വലിയ മാര്‍ത്തോമ ചര്‍ച്ചുകളില്‍ ഒന്നായ ദുബായ് പള്ളി 1969 ലാണ് സ്ഥാപിതമായത്. ഔര്‍ ഓണ്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കൂടിച്ചേര്‍ന്ന ചെറുസംഘം വിശ്വാസി സമൂഹത്തില്‍നിന്നായിരുന്നു തുടക്കം. പിന്നീട് ഹോളി ട്രിനിറ്റി ചര്‍ച്ച കോംപൗണ്ടിലേക്ക് മാറി. 2001 ലാണ് ജബല്‍ അലിയിലെ സ്വന്തം ചര്‍ച്ചിലേക്ക് മാറിയത്. 2400 കുടുംബങ്ങള്‍ അംഗങ്ങളായുണ്ട് ഈ ഇടവകയില്‍.
ദുബായ് നഗരത്തിന്റെ വികസനത്തില്‍ മാര്‍തോമ സഭാസമൂഹം വലിയ പങ്കുവഹിച്ചതായി ചടങ്ങില്‍ സംസാരിക്കവേ ശൈഖ് നഹ്‌യാന്‍ പറഞ്ഞു.