ദുബായ്- റാസല്‍ ഖൈമയില്‍ തകര്‍ന്നുവീണ കടകള്‍ക്കിടയില്‍നിന്ന് ഒരു വൃദ്ധനേയും രണ്ട് ജോലിക്കാരെയും സാഹസികമായി രക്ഷിച്ച് യുവതികള്‍. ഇരുപത്തഞ്ചും മുപ്പത്തൊന്നും പ്രായമുള്ള രണ്ട് എമിറാത്തി യുവതികളാണ് രക്ഷകരായത്.
കടകളുടെ മുന്നിലെ ഭിത്തികളാണ് ഇടിഞ്ഞുവീണത്. കടകളുടെ ബോര്‍ഡുകളും താഴെവീണു. കോണ്‍ക്രീറ്റ് കട്ടകളും ഇരുമ്പുകമ്പികളും കുന്നുകൂടിയതിനാല്‍ കടക്കുള്ളിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. ഇത് ശ്രദ്ധയില്‍പെട്ട യുവതികള്‍ വാഹനത്തില്‍ നിന്നിറങ്ങി ആദ്യം ഒരു ജോലിക്കാരനെ രക്ഷിച്ചു. അയാളുടെ സഹായത്തോടെ മറ്റു രണ്ടുപേരേയും പുറത്തെത്തിക്കുകയായിരുന്നു.
ഇവര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കടകള്‍ പൂര്‍ണമായും ഇടിഞ്ഞുവീണു.