നെഹ്‌റുവിനെ കുറിച്ചുള്ള ടീച്ചറുടെ പാട്ടും തുള്ളലും വൈറലായി- Video 

ശിശുദിനത്തിലെ സ്ഥിരം കാഴ്ചയാണ് ജവഹര്‍ലാല്‍ നെഹറുവിന്റെ വേഷമണിഞ്ഞ് സ്‌കൂളുകളിലെല്ലാം നിറയുന്ന കുട്ടി ചാച്ചാജിമാര്‍. പതിവു പോലെ വേഷം കെട്ടി ഈ ദിവസം ആചരിച്ചു പോരുന്ന രീതി മാറ്റിപ്പിടിച്ച ഒരു ടീച്ചര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നെഹ്‌റുവിനെ കുറിച്ചുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കി പാട്ടാക്കി അത് ഓട്ടന്‍ തുള്ളല്‍ മാതൃകയില്‍ അവരിപ്പിച്ച ടീച്ചറുടെ പ്രകനമാണ് വിഡിയോ ആയി പ്രചരിച്ചത്. മൈക്കിനു മുമ്പിലെ ടീച്ചറുടെ വേറിട്ട പ്രകടനം കണ്ട് തൊട്ടടുത്ത് നില്‍ക്കുന്ന നെഹ്‌റു വേഷമണിഞ്ഞ കുട്ടികള്‍ കയ്യടിക്കുന്നുമുണ്ട്. വേറിട്ട രീതിയില്‍ നെഹ്‌റു ചരിത്രം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്ത ടീച്ചര്‍ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. പിന്നെ പരിഹസിക്കുന്നവരുമുണ്ട്. ആത്മാര്‍ത്ഥതയോടെയുള്ള അധ്യാപികയുടെ പ്രകടനത്തെ കോമാളിക്കളിയാക്കുന്നവരും ഉണ്ട്. അതിലേറെ പ്രശംസകളാണ് ടീച്ചര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest News