കുവൈത്തില്‍ രാജ്യാന്തര പുസ്തകമേള തുടങ്ങി

കുവൈത്ത് സിറ്റി- രാജ്യാന്തര പുസ്തകമേളക്ക് തുടക്കമായി.  വാര്‍ത്താവിതരണ മന്ത്രി മുഹമ്മദ് അല്‍ ജാബ്‌രി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര പ്രദര്‍ശന ഹാളില്‍ 10 ദിവസം നീളുന്ന മേളയില്‍ 26 രാജ്യങ്ങളില്‍നിന്ന് 775 പ്രസാധകരുടെ 87,246 പുസ്തകങ്ങള്‍ ഉണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരുടെ 948 പുസ്തകങ്ങള്‍ക്ക് മേളയില്‍ നിരോധനമുള്ളതായി രാജ്യാന്തര പുസ്തകോത്സവ മേധാവി സാദ് അല്‍ അനേസി അറിയിച്ചു. ദസ്തയേവ്‌സ്‌കിയുടെ കാരമസോവ് സഹോദരന്മാര്‍ എന്ന കൃതിയും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്ത് 4000 പുസ്തകങ്ങളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കുവൈത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനക്ക് ശേഷമാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ള പുസ്തകങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News