Sorry, you need to enable JavaScript to visit this website.
Friday , January   21, 2022
Friday , January   21, 2022

കാവ്യ ആദ്യം വഴങ്ങിയില്ല,  ദിലീപ് ഇടപെട്ടപ്പോള്‍ ഒ.കെ 

കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ കാവ്യ മാധവന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജായിരുന്നു കാവ്യയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹവും വിവാഹ മോചനവും ശേഷം ദിലീപുമായുള്ള വിവാഹവുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു കാവ്യ.  മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ ആദ്യ സ്ഥാനം ഒരിക്കല്‍ കാവ്യയ്ക്ക്  സ്വന്തമായിരുന്നു. മികച്ച താരമായി തിളങ്ങി നില്‍ക്കുമ്പോള്‍ നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കഥാപാത്രത്തെ കാവ്യ അവതരിപ്പിച്ചിരുന്നു. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍ എന്ന ചിത്രത്തിലെ വില്ലത്തി വേഷമായിരുന്നു അത്.
 ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു കാവ്യ അഭിനയിച്ചിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റില്‍ പറഞ്ഞ് നിര്‍ത്തിയ സിനിമയിലെ കാവ്യ മാധവന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. എ കെ സാജന്റെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. 
 എന്നാല്‍, നാദിയ എന്ന കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാവ്യയോട് പറഞ്ഞപ്പോള്‍ ആദ്യം 'നോ' എന്നാണ് കാവ്യ പറഞ്ഞത്. വില്ലത്തിയായാല്‍ പ്രേക്ഷകര്‍ക്കിടയിലുള്ള നല്ല കുട്ടി ഇമേജ് നഷ്ടമാകുമോയെന്ന ഭയമായിരുന്നു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ദിലീപ് ഇടപെടുകയും കാവ്യ ധൈര്യപൂര്‍വ്വം രണ്ട് കഥാപാത്രവും ഏറ്റെടുക്കുകയുമായിരുന്നു എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്

Latest News