കുരു പൊട്ടുന്നവര്‍ക്ക് പൊട്ടട്ടെ-ആസിഫ് അലി 

സദാചാര സംരക്ഷകരുടെ കണ്ണിലെ കരടായി തുടരുകയാണ് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. മുമ്പ് തട്ടം ഇടാത്ത ചിത്രങ്ങളുടെ പേരില്‍  എതിര്‍പ്പ് നേരിട്ട ആസിഫ് അലി ഭയന്നില്ല. അതിനെയൊക്കെ വെല്ലുവിളിച്ചു നിന്നു.  ആസിഫ് അലി, ആസിഫിന്റെ ഭാര്യ സാമ മസ്രിന്‍, ബിജു വര്‍ഗീസ്, ലാല്‍, ജീന്‍ പോള്‍ ലാല്‍ എന്നിവര്‍ മൂകാംബിക സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് ചിലര്‍ ഉപയോഗിച്ചിരുന്നു. 
'ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ മറ്റുള്ളവരെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ഇച്ഛ പറയാറ് (ആസിഫ് അലി ). ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങളും അല്ലാഹുവും അറിയുന്നുണ്ട്. എന്ന് വിചാരിക്കാനാണ് ഇഷ്ട്ടം- സാമ മസ്രിന്‍ പറഞ്ഞു.
അതേസമയം, മൂകാംബിക സന്ദര്‍ശനം ഒരു ട്രിപ്പിന്റെ ഭാഗമായി സംഭവിച്ചതാണെന്നു ആസിഫ് പറഞ്ഞു. കൂടെയുള്ളവര്‍ ചെയ്യും പോലെ ഞങ്ങളും കുറി തൊട്ട് ഫോട്ടോ എടുത്തു. വാര്‍ത്ത വന്നത് ആസിഫ് അലി ഇഷ്ട്ട ദേവിയെ തൊഴാന്‍ മൂകാംബികയില്‍ എന്നായിരുന്നു. എന്തിനാണിങ്ങനെ എഴുതി വിട്ടത് എന്നറിയില്ല. 
അതുപോലെ ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നും ആസിഫ് പറഞ്ഞു.

Latest News