Sorry, you need to enable JavaScript to visit this website.

കാലഹരണപ്പെട്ട സര്‍ക്കാര്‍ രീതികള്‍ പരിഷ്‌കരിക്കണം-ഉപരാഷ്ട്രപതി

ഹൈദരാബാദ്- കാലഹരണപ്പെട്ട സര്‍ക്കാര്‍ രീതികള്‍ പരിഷ്‌കരിക്കുന്നതിന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വിശാല മനസ്സ് കാണിക്കണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു അഭ്യര്‍ഥിച്ചു. ഡോ. മാരി ചന്ന ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 93 ാമത് ഫൗണ്ടേഷന്‍ കോഴ്‌സ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു ഉപരാഷ്ട്രപതി. സ്വരാജ്യയില്‍നിന്ന് സുരാജ്യയിലേക്കുള്ള മാറ്റത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉണര്‍ത്തി.
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ വിശാലതയോടെ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. കാലഹരണപ്പെട്ട രീതികളില്‍ പിടിച്ചിരിക്കാതെ തുറന്ന മനസ്സോടെ സന്ദര്‍ഭത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കണം- ഉപരാഷ്ട്രപതി പറഞ്ഞു.

 

Latest News