മുഹമ്മദലി പടപ്പറമ്പിന് ജന്മനാട്ടില്‍ ആദരം

ജീവകാരുണ്യ പ്രവര്‍ത്തകനായ മുഹമ്മദലി പടപ്പറമ്പിനെ പി.ടി. അജയ്് മോഹന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.

മലപ്പുറം- ഗള്‍ഫിലും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ മുഹമ്മദലി പടപ്പറമ്പിന് ജന്മനാട്ടില്‍ ആദരം. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഹമ്മദലിയെ ആദരിച്ചത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി. അജയ് മോഹന്‍ ഉപഹാരം നല്‍കി.
സൗദി അറേബ്യയില്‍ പ്രവാസിയായിരിക്കേ ഏറെ കാലം ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദലി നാട്ടില്‍ തിരിച്ചെത്തിയ ശേഷവും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി കഴിയുകയാണ്. അശരണര്‍ക്കായി അദ്ദേഹം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് പ്രിയദര്‍ശിനി സൊസൈറ്റി ഉപഹാരം നല്‍കി ആദരിച്ചത്.
ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.കെ. റഷീദലി, എം.പി. യൂസഫ്, ജയറാം, ശശി മങ്കട തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ സേവനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങില്‍ ആദരിച്ചു.

 

 

Latest News