പ്രവാസി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ അവസാന ദിവസം

ജിദ്ദ- ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാനുള്ള അവസാന ദിവസം നാളെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണ്. അതു വരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
ഈ പട്ടികയില്‍ പേരുളളവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരനെ അധികാരപ്പെടുത്തി വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ഇതു സംബന്ധിച്ച ബില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ലോക്‌സഭ പാസാക്കിയത്.

https://www.nvsp.in/ എന്ന വെബ്‌സൈറ്റിലൂടെ ലളിതമായി അപേക്ഷകള്‍ സമര്‍പ്പിക്കാം.
സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.

തങ്ങളുടെ ബൂത്തിന്റെ കരടു വോട്ടര്‍പട്ടിക ഇവിടെ ക്ലിക്ക് ചെയ്ത്   പിഡിഎഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും.
പകരക്കാരനെ നിയോഗിച്ചെങ്കിലും വോട്ട് രേഖപ്പെടുത്താനുള്ള അവസരം വന്നിട്ടും പ്രവാസികള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. പേരു ചേര്‍ക്കുന്നതിന് സഹായം ആവശ്യമുള്ളവര്‍ക്ക് വിവിധ സംഘടനാ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

 

Latest News