പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം കുവൈത്ത് മാറ്റിവെച്ചു

കുവൈത്ത് സിറ്റി- ഗതാഗത കുരുക്കും മലിനീകരണവും ഒഴിവാക്കാന്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന ട്രാഫിക് കൗണ്‍സിലിന്റെ നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളി. തീരുമാനം നടപ്പാക്കുന്നതിനുള്ള സമയമായിട്ടില്ലെന്നും നീട്ടിവെക്കുകയാണെന്നും മിനിസ്റ്റീരിയല്‍ സര്‍വീസസ് കമ്മിറ്റി വക്താവ് അറിയിച്ചു.
വാഹനക്കുരുക്ക് നിയന്ത്രിക്കാനായി ട്രാഫിക് കൗണ്‍സില്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കുക എന്നത്. വിദേശികളില്‍ ഭൂരിപക്ഷത്തിനും ഇതോടെ വാഹനങ്ങള്‍ ഒഴിവാക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. വിദേശികള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശമായ നിബന്ധന പ്രാബല്യത്തിലാക്കിയതും. ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ തല്‍ക്കാലം തല്‍സ്ഥിതി തുടരാന്‍ തന്നെയാണ് തീരുമാനം.
വാഹനങ്ങളില്‍നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് ഇടയാകുന്നതടക്കമുള്ള വിപരീത ഫലങ്ങള്‍ പരിഗണിക്കേണ്ടതാണെന്നാണ് തീരുമാനം.
ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും പിഴയും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നിയമലംഘനം കുറക്കുമെന്നാണ് വിലയിരുത്തല്‍.

 

Latest News