സംവിധായികയായി നവ്യാനായര്‍

നര്‍ത്തകിയും ചലച്ചിത്ര താരവുമായ നവ്യാനായര്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരമാണ് 'ചിന്നം ചിറുകിളിയെ'. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തെ പ്രമേയമാക്കിയ നൃത്താവിഷ്‌കാര വീഡിയോയാണിത്. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹവും കരുതലും, കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള വേദനയും സമകാലിക സാഹചര്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഇതിലൂടെ. ഒരു അമ്മ സമൂഹത്തിന് നല്‍കുന്ന സന്ദേശം കൂടിയാണ് വീഡിയോയില്‍. തമിഴ് കവി ഭാരതിയാരുടെ കവിതയാണ് ദൃശ്യാവിഷ്‌കാരമാണ് 'ചിന്നം ചിറുകിളിയെ'യ്ക്ക് ആധാരം.
ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പദ്ദതിയായ സ്‌പെക്ട്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നവംബര്‍ 15ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ചിന്നം ചിറുകിളിയെ' പ്രകാശനം ചെയ്യും. വീഡിയോയില്‍ അഭിയിച്ചതും സംവിധാനം ചെയ്തതും നവ്യ തന്നെയാണ്.
 

Latest News