ഹോളിവുഡ് സിനിമ ഷൂട്ടിംഗ്, അബുദാബി അല്‍ റീം റോഡ് അടച്ചിടും

ദുബായ്- ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പ്രമാണിച്ച് അബുദാബിയിലെ ചില പ്രധാന റോഡുകള്‍ അടുത്ത മൂന്നു ദിവസം നിശ്ചിത സമയങ്ങളില്‍ അടച്ചിടും. ഇക്കാര്യം അറിയിച്ച് മീഡിയ കമ്പനി സര്‍ക്കുലര്‍ പുറത്തിറക്കി.
നവംബര്‍ 15 വരെയാണ് ഷൂട്ടിംഗ്. അബുദാബിയിലെ റീം ഐലന്‍ഡ് ഭാഗത്തെ റോഡുകളിലാണ് തടസ്സമുണ്ടാകുക. സൂര്യാസ്തമയ സമയത്ത് ആരംഭിക്കുന്ന ഷൂട്ടിംഗ് രാത്രി വൈകും വരെ തുടരാനിടയുണ്ടെന്നും ത്രീ60 കമ്യൂണിറ്റീസ് എന്ന പ്രോപര്‍ട്ടി അസറ്റ് കമ്പനി അറിയിച്ചു. ചില റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്യും.
അബുദാബി ട്രാഫിക് പോലീസ് മറ്റ് അധികൃതരും ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാകും.

 

 

 

Latest News