കാല്‍നട യാത്രക്കാരെ, നിങ്ങള്‍ക്കുമുണ്ട് ട്രാഫിക് പിഴ, തോന്നുന്നിടത്ത് റോഡ് മുറിച്ചു കടക്കല്ലേ....

ദുബായ്- ട്രാഫിക് പിഴ വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കും കിട്ടാം. തെറ്റായ സ്ഥലങ്ങളില്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് 400 ദിര്‍ഹം വരെയാണ് ദുബായ് ട്രാഫിക് പിഴ ഈടാക്കുന്നത്.

തോന്നുമ്പോള്‍ തോന്നുന്നിടത്ത് റോഡ് മുറിച്ചുകടക്കുന്ന ദുശ്ശീലമുള്ളവര്‍ ഇനി ഒന്ന് ആലോചിക്കും. നിശ്ചിത സ്ഥലങ്ങളില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ഭാഗത്തുകൂടി മാത്രമേ മുറിച്ചുകടക്കാവൂ. ഇത് അടയാളപ്പെടുത്തിയിട്ടുമുണ്ടാകും. അപകടങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് ലക്ഷ്യം.

വാസ്തവത്തില്‍ ഈ നിയമം പുതിയതല്ല, നേരത്തെയുള്ളതാണ്. ഈ നിയമലംഘനം നടത്തിയ അരലക്ഷത്തോളം കേസുകളാണ് ഒരു വര്‍ഷത്തിനിടെ പോലീസിലെത്തിയത്. ഇവര്‍ക്കെല്ലാം പിഴ ചുമത്തി. കാര്യമറിയാതെ കുടുക്കില്‍ പെടാതിരിക്കാന്‍ ഇക്കാര്യം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുകയാണ് പോലീസ്.
ട്രാഫിക് ലൈറ്റുകളെ അവഗണിക്കുന്ന കാല്‍നട യാത്രക്കാര്‍ക്കും ഇതേ തുക തന്നെ പിഴയായി ലഭിക്കാം. 2017 ല്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവരുടെ എണ്ണം 63 ആണ്.

 

Latest News