ഉണ്ണി മുകുന്ദന്‍ വിദ്യാര്‍ഥികളുടെ രക്ഷകനായി 

തലനാരിഴയ്ക്ക് മാറിപ്പോയ അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷച്ചിത് ഉണ്ണി മുകുന്ദന്‍. പാലക്കാട് എന്‍എസ്എസ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍. താരത്തെ കണ്ട് വിദ്യാര്‍ഥികള്‍ ആരവം മുഴക്കി അവിടേക്ക് കൂടി വന്നു. വിദ്യാര്‍ഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി ഒപ്പം വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇതു കണ്ട ഉണ്ണി മുകുന്ദന്‍ ഒരു നിമിഷം പോലും ആലോചിച്ച് നില്‍ക്കാതെ ബാരിക്കേഡ് താങ്ങി നിര്‍ത്തി. ഉണ്ണി മുകുന്ദനൊപ്പം അവിടെ നിന്ന മറ്റ് ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കി. ഉണ്ണി തന്നെ പിന്നീട് ഈ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു. 'എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുള്ളപ്പോള്‍ നിങ്ങള്‍ വീഴാന്‍ ഒരിക്കലും അനുവദിക്കില്ല' എന്ന് ഉണ്ണി എഴുതുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Latest News