Sorry, you need to enable JavaScript to visit this website.

രജനിയുടെ മകള്‍ സൗന്ദര്യ  വീണ്ടും വിവാഹിതയാവുന്നു 

രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖന്‍. സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസുള്ള മകനുണ്ട്. 2019 ആദ്യം സൗന്ദര്യയും വിശാഖനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. ഈ ചിത്രം വന്‍ പരാജയമായിരുന്നു. പിന്നീട് സഹോദരി ഐശ്വര്യയുടെ ഭര്‍ത്താവ് കൂടിയായ ധനുഷിനെ നായകനാക്കി വേലയില്ലാ പട്ടധാരി 2 എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.

Latest News