സിഐഡി മൂസ രണ്ടാം ഭാഗം വരുന്നു 

സിഐഡി മൂസ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകന്റെ റോളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോണി ആന്റണി. ദിലീപിനെ നായകനാക്കി ചെയ്ത കോമഡി ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താല്‍ ആദ്യ പത്തെണ്ണത്തില്‍ സി ഐ ഡി മൂസയും ഉണ്ടാകും.
അതിന് ശേഷം ദിലീപിനെ തന്നെ നായകനാക്കി എടുത്ത കൊച്ചിരാജാവും മികച്ച വിജയമാണ് നേടിയത്. ഇപ്പോള്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെ കുറിച്ചാണ് മനസ് തുറന്നിരിക്കുകയാണ് ജോണി ആന്റണി. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തൊന്നും സാധ്യമല്ലെന്നാണ് ജോണി ആന്റണി പറയുന്നത്. 'ഇപ്പോള്‍ ആലോചിച്ചാല്‍ 2 വര്‍ഷം കഴിഞ്ഞേ ചിത്രം നടക്കൂ. അത്രയും സ്റ്റഡി ചെയ്‌തേ അത് നടത്താനാവൂ. ഒരുപാട് ആര്‍ട്ടിസ്റ്റുകളെ നഷ്ടമായിട്ടുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ ഇപ്പോഴില്ല. അമ്പിളിച്ചേട്ടനും വയ്യാതായി. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനെ നേരത്തെ കൊണ്ടുവന്ന് സ്‌റ്റോറി ബോര്‍ഡൊക്കെ സെറ്റ് ചെയ്യണം- അതിനൊക്കെ ഒരുപാട് സമയമെടുക്കും' അദ്ദേഹം പറഞ്ഞു.

Latest News