ഷാര്‍ജയില്‍ വീടിന് തീപ്പിടിച്ച് അമ്മയും മകളും മരിച്ചു

ഷാര്‍ജ- താമസസ്ഥലത്തിന് തീപ്പിടിച്ച് ഏഷ്യന്‍ വനിതയും മകളും മരിച്ചു. മൈസലൂണ്‍ ഏരിയയിലാണ് സംഭവം. പുക ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അവശനിലയിലായ യുവതിയേയും കുട്ടിയേയും കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്നു പേര്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു.  25 ലേറെ അനധികൃതമായി താമസിക്കുന്ന വില്ലയിലാണ് തീപ്പിടിച്ചത്. കാരണം വ്യക്തമായിട്ടില്ല. സംനാന്‍, മിനാ അഗ്‌നിശമന സേനാ വിഭാഗം ഉടന്‍ സ്ഥലത്തെത്തിതീയണച്ചു.

 

Latest News