ശബരിമല ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കും; സ്റ്റേ ഇല്ല

ന്യൂദല്‍ഹി- ശബരിമലയില്‍ യുവതീ പ്രവേശനം സംബന്ധിച്ച വിധിക്കെതിരായ പുനഃപരിശോധനാ, റിട്ട് ഹരജികള്‍ സുപ്രീം കോടതി തുറന്ന കോടതിയിലേക്ക് മാറ്റി. ജനുവരി 22-ന് ഹരജികള്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ ഇല്ല.

ശബരിമല സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട റിട്ട് ഹരജികളും ഭരണഘടനാ ബെഞ്ചിനുവിടുകയായിരുന്നു. എല്ലാ കക്ഷികള്‍ക്കും സര്‍ക്കാരിനും നോട്ടീസയക്കും.
ജഡ്ജിമാരുടെ ചേംബറിലാണ് ആകാംക്ഷയോടെ കാത്തിരുന്ന പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ചത്. ഹരജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ശബരിമല സംരക്ഷണഫോറം രാവിലെ ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

 

Latest News