കൊണ്ടോട്ടി തിരുവനന്തപുരം സര്‍വീസ് മാര്‍ച്ച് വരെ നിലനിലര്‍ത്തി കരിപ്പൂരില്‍നിന്നുളള സൗദി എയര്‍ലൈന്‍സ് സര്‍വീസിന് വ്യോമയാന മന്ത്രാലയം അനുമതി നല്കി. അടുത്ത ദിവസം തന്നെ സമയ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. സൗദിയ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കാനുളള ശ്രമമാണ് നടത്തുന്നത്.
കരിപ്പൂരില്‍ നിന്ന് ജിദ്ദ,റിയാദ് മേഖലയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുക.
വ്യോമയാന മന്ത്രാലയത്തിന് സൗദി എയര്‍ലൈന്‍സ് നല്കിയ അപേക്ഷയില്‍ മാര്‍ച്ച് വരെ തിരുവനന്തപുരം സര്‍വീസിനും അനുമതി നല്‍കിയിട്ടുണ്ട്.
സര്‍വീസ് പ്രഖ്യാപനത്തിന് മുമ്പായി സൗദി ഗ്രൗണ്ട് ഹാന്റ്ലിംങ് നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലവും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍നിന്ന് വാങ്ങിയിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് സര്‍വീസിന് സൗദിയക്ക് മൂന്ന് മാസം മുമ്പ് തന്നെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും രണ്ടു സെക്ടറില്‍ നിന്നും ഒരുമിച്ച് സര്‍വീസ് ആവശ്യപ്പെട്ടതോടെയാണ് വൈകാന്‍ ഇടയായത്. കരിപ്പൂരില്‍ നേരത്തെ അനുവദിക്കപ്പെട്ട സീറ്റുകളാണ് 2015-നു ശേഷം തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നത്.