ജോജു ജോര്‍ജിനെ നടിമാര്‍ക്ക് പിടിക്കുന്നില്ല 

ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ജോസഫ് ഉടന്‍ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കാന്‍ പല മുന്‍നിര നടിമാരും തയ്യാറായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു. തന്റെ നായികയാകാന്‍ പലരും നോ പറഞ്ഞുവെന്നും അത് നന്നായിയെന്നുമാണ് ജോജു പറയുന്നത്. 
'ജോസഫ്' എന്ന ചിത്രത്തില്‍ തന്റെ നായികയാകാന്‍ മലയാളത്തിലെ പല മുന്‍നിര നടിമാരും 'നോ' പറഞ്ഞത് ഇപ്പോള്‍ എത്ര നന്നായി, പുതുമുഖങ്ങളായ രണ്ടു നടിമാര്‍ക്ക് അതിലൂടെ അവസരം ലഭിച്ചല്ലോ.ജോജു ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ ജോജു ജോര്‍ജ് ഇന്ന് തിരക്കുള്ള നട•ാരില്‍ ഒരാളാണ്. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.
മുമ്പ് കലാഭവന്‍ മണിയുടെ നായികയാകാനും മലയാളത്തിലെ പല മുന്‍നിര നടിമാരും തയാറാകാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു


 

Latest News