Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാര്‍ജ പുസ്തക മേളക്കെത്തിയത് 20 ലക്ഷം പേര്‍

ഷാര്‍ജ- മുപ്പത്തേഴാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത് 20 ലക്ഷം പേര്‍. ജി.സി.സിയിലെ ഏറ്റവും ജനകീയമായ പുസ്തകമേളക്കാണ് ഷാര്‍ജയില്‍ കൊടിയിറങ്ങിയത്.
ലോകത്തെ മൂന്നാമതും ഗള്‍ഫിലെ ഏറ്റവും വലുതുമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള. 11 ദിവസം നീണ്ട മേള ശനിയാഴ്ചയാണ് സമാപിച്ചത്. ഇന്ത്യയുള്‍പ്പെടെ 77 രാജ്യങ്ങളില്‍ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകര്‍ ഇത്തവണയെത്തി.
കൂടുതല്‍ പുസ്തകങ്ങളും പുതിയ ശീര്‍ഷകങ്ങളും വര്‍ധിച്ചത് പുസ്തകമേളയുടെ വിജയം സൂചിപ്പിക്കുന്നതായി ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരി പറഞ്ഞു. ശൈഖ് ഡോ.സു!ല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണമാണ് ഈ സാംസ്കാരിക ഉന്നമനത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകമേളക്കെത്തിയ 20 ലക്ഷം പേരില്‍ 2,30,000 പേര്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ്. പുതിയ തലമുറയില്‍ പുസ്തകങ്ങളോടുള്ള പ്രണയം വ്യക്തമാക്കുന്ന കണക്കാണിത്. പുസ്തമേളയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ 70,000 പോസ്റ്റുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
മലയാളത്തില്‍നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ അരങ്ങേറി. മലയാളികള്‍ സ്വന്തം ഉത്സവമായാണ് പുസ്തകോത്സവത്തെ കൊണ്ടാടിയത്. നിരവധി മലയാളം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു.

 

Latest News