മസ്കത്തില്‍ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നു

മസ്കത്ത്- നാല്‍പത്തെട്ടാം ദേശീയ ദിനത്തില്‍ മസ്കത്തില്‍ പുതിയ രാജ്യാന്തര വിമാനത്താവളം. ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു. മന്ത്രിമാര്‍,  മജ്‌ലിസ് ശൂറ അംഗങ്ങള്‍, ഒമാന്‍ സിവില്‍ ഏവിയേഷന്‍ ഉന്നതതല പ്രതിനിധികള്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായി.

ജാഫില്‍ നിന്നുള്ള ഒമാന്‍ എയര്‍ ഡബ്ല്യു വൈ 462 വിമാനമായിരിന്നു പുതിയ വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനം. സൂറിച്ചിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വീസ് പഴയ വിമാനത്താവളത്തില്‍നിന്നുള്ള അവസാന സര്‍വീസായിരുന്നു. സംഗീത പരിപാടികള്‍ ഉള്‍പ്പടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

 

Latest News