റിയാദ് - മദ്യലഹരിയില്‍ ടാങ്കര്‍ ലോറി ഓടിച്ച ആഫ്രിക്കക്കാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. എരിത്രിയക്കാരന്‍ റിയാദിലെ റോഡിലൂടെ ഓടിച്ച ടാങ്കര്‍ പതിനാറു കാറുകളില്‍ കൂട്ടിയിടിച്ചിരുന്നു. ബലപ്രയോഗത്തിലൂടെയാണ് ആഫ്രിക്കക്കാരന്റെ ടാങ്കര്‍ സുരക്ഷാ വകുപ്പുകള്‍ തടഞ്ഞുനിര്‍ത്തിയത്. ടാങ്കറുണ്ടാക്കിയ അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മദ്യലഹരിയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ആഫ്രിക്കക്കാരന് ടാങ്കര്‍ ഓടിക്കുന്നതിന്റെയും ടാങ്കര്‍ മറ്റു വാഹനങ്ങളില്‍ കൂട്ടിയിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






