രാഹുലിനും സോണിയക്കും ജാമ്യം തേടേണ്ടിവന്നത് നോട്ടുനിരോധനം മൂലം; ഗാന്ധി കുടുംബത്തിനെതിരെ മോഡി

റായ്പൂര്‍- തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസഗ്ഢിലെ തെരഞ്ഞെടുപ്പു റാലിയില്‍ കോണ്‍ഗ്രസിനേയും ഗാന്ധികുടുംബത്തേയും രൂക്ഷമായ അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം. നാഷണല്‍ ഹെരള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയക്കും ജാമ്യം തേടേണ്ടി വന്നത് നോട്ടു നിരോധനം കാരണമാണെന്ന് അവര്‍ മറുന്നു. എന്നിട്ടാണവര്‍ നോട്ടു നിരോധനത്തെ അവര്‍ വിമര്‍ശിക്കുന്നത്- മോഡി പറഞ്ഞു. അമ്മയും മകനും ജാമ്യത്തില്‍ ഇറങ്ങിയതാണ്. സത്യസന്ധതയ്ക്ക് ഇവരുടെ സര്‍ട്ടിഫിക്കറ്റ് മോഡിക്ക് വേണ്ട- പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ സത്യസന്ധ ഇവര്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിലാസ്പൂരില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. ഒരു കുടുംബത്തില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്നും മോഡി പരിഹസിച്ചു. നാലു ദിവസം മുമ്പ് നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പ്രസംഗിച്ചിരുന്നു.

Latest News