Sorry, you need to enable JavaScript to visit this website.

രണ്ടു പെണ്‍മക്കളെയും ഗര്‍ഭം ധരിച്ചതും ഐവിഎഫ് വഴി - മിഷേല്‍ ഒബാമ

അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ ജീവിതസ്മരണ 'ബിക്കമിങ്' ചൊവ്വാഴ്ച പുറത്തിറങ്ങും. വ്യക്തിജീവിതത്തെക്കുറിച്ചും അമേരിക്കന്‍ രാഷ്ട്രീയത്തെകുറിച്ചും മിഷേല്‍ ഇതിലൂടെ ഓര്‍ത്തെടുക്കുകയാണ്. ബറാക് ഒബാമയുടെ ജനനത്തെ ചൊല്ലി തിരഞ്ഞെടുപ്പുകാലത്തു ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും മിഷേല്‍ പുസ്തകത്തില്‍ മറുപടി പറയുന്നുണ്ട്.ഒബാമ കെനിയയിലാണ് ജനിച്ചതെന്നും അതിനാല്‍ പ്രസിഡന്റ് പദവിക്ക് അര്‍ഹനല്ലെന്നുമായിരുന്നു ട്രംപിന്റെ പ്രചാരണം. ഇതിലൂടെ ട്രംപ് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കു മേലാണ് വെല്ലുവിളി ഉയര്‍ത്തിയതെന്നും അതു താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും മിഷേല്‍ പറയുന്നു. സ്ത്രീവിരുദ്ധനായ ട്രംപിനെ തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ തന്നെ വോട്ട് ചെയ്തു എന്നത് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും മിഷേല്‍ ഓര്‍മ്മിക്കുന്നു.ഇതിനിടെ കൃത്രിമ ഗര്‍ഭധാരണമാര്‍ഗമായ ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയാണു താന്‍ രണ്ടു പെണ്‍മക്കളെയും ഗര്‍ഭം ധരിച്ചതെന്നതും മിഷേല്‍ വെളിപ്പെടുത്തി. അമ്മയാകാന്‍ താന്‍ താണ്ടിയ ദൂരങ്ങളെ കുറിച്ച് വികാരാര്‍ദ്രമായ ഓര്‍മകളാണ് മിഷേല്‍ കഴിഞ്ഞ ദിവസം നല്‍കിയ ടിവി അഭിമുഖത്തില്‍ പങ്കുവച്ചത്. 20 വര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പോയതു തന്നെ മാനസികമായി തകര്‍ത്തു. അന്ന് മിഷേലിന് 34 വയസ്സായിരുന്നു. തുടര്‍ന്നു കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണു മക്കളായ മലിയയും (20) സാഷയും (17) ജനിച്ചത്.
 

Latest News